2015 നവംബർ 14, ശനിയാഴ്‌ച

ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ഓരോരുത്തരും അവരുടെ ഭാവിയെ പറ്റിഎങ്ങനെയാണു കരുതുന്നത് എന്നാണ്. ബാല്യകാലം മുതൽ തന്നെ നമുക്ക് ഓരോ സ്വപ്‌നങ്ങൾ ഉണ്ടാവും. മിക്കവാറും ഡോക്ടറോ എന്ജിനിയരോ ആവാൻ ആകും ആഗ്രഹം. പിന്നെ വലുതാകുമ്പോ ഓരോ പുതിയ ആഗ്രഹങ്ങൾ ആവും. എന്നാൽ ഒരു പ്ലേസ് ടൂ തലം എത്തുമ്പോൾ അത് കഴിഞ്ഞു എന്ത് എടുക്കണം എന്ന് ആലോചന തുടങ്ങും. ഒന്നുകിൽ ഡിഗ്രീ അല്ലെങ്കിൽ ബി ടെക് . അത് മാത്രമാണ് ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസ ശാഘകൽ എന്ന് തോന്നി പോകും. ഇതൊക്കെ പഠിച്ചാലും ഒന്നുമാകാതെ ഇങ്ങനെ നടക്കുകയും ചെയ്യും .  എന്തു കൊണ്ടാണ് ഇത് ഇങ്ങനെ നടക്കുന്നത് എന്ന് എപ്പോളും ഞാൻ ചിന്തിക്കുന്നതാണ്. ഓരോ കുട്ടികളുടെയും സ്വപ്നങ്ങള്ക്ക് മുകളിൽ അവരുടെ രക്ഷിതാക്കളുടെ ആഗ്രഹങ്ങളും പിടിവാശികളും നിഴൽവീഴ്ത്തും. അവര്ക്ക് ആകാൻ പറ്റാതെ പോയത് അവരുടെ മക്കളിലൂടെ സാദിക്കാനുള്ള അവരുടെ ഒരു സ്നേഹമുള്ള വാശി. പക്ഷെ ജീവിതം മുഴുവൻ അവനെ മാറ്റി മറിക്കുന്ന ഒരു തീരുമാനമാണ് അതെന്നു അവർ തിരിച്ചറിയാതെ പോകുന്നത് എന്തുകൊന്ടെന്നാണ് എനിക്ക് മനസിലാകാത്തത്. അവരെ നിങ്ങളാകാൻ വിടാതെ അവരെ അവർ ആകാൻ വിടുന്നതല്ലേ നല്ലത്. ജോലി ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണു. എന്നാൽ ജോലി ചെയ്താണ് ജീവിക്കുന്നതെന്നും, ഒരു ബോധം ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഓരോ ദിവസവും സ്വയം ശപിചു  കൊണ്ട് ജോലിക്ക് പോകുന്നതിനേക്കാൾ എത്രയോ നല്ലതാണു സന്തോഷത്തോടു കൂടി പോകുന്നതും മനസ് നിറഞ്ഞു ജോലി എടുക്കുന്നതും.
മന സുഖം ഇല്ലാതെ ജീവിതം നീറി തള്ളി നീക്കുന്നതിനെക്കാൾ എത്രയോ നല്ലതാണു ഇത്. ഇനിയെങ്കിലും എന്റെ പ്രിയപ്പെട്ട രക്ഷിതാക്കളെ എന്റെ കൊച്ചു സുഹൃത്തുക്കളെ അവർ ആകാൻ അനുവദിക്കു... നാളെകൾ അവർക്കുള്ളതാണ്‌