2016 ഒക്‌ടോബർ 29, ശനിയാഴ്‌ച

ഭജ ഗോവിന്ദം !

നിന്നെ കുറിച്ച് ഞാൻ ഇതാ നാല് വാക്ക് പറയാൻ പോകുന്നു എന്ന ആമുഖത്തോടെയായിരിരിക്കും ചിലപ്പോൾ നീ ഇത് വായിക്കുന്നത്. കാരണം പറയരുത് എന്ന് കരുതിയിട്ടും നിന്നോട് ഞാൻ അത് പറഞ്ഞു പോയതാണ് . നീ എനിക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ടവനാണ് . നീ എന്റെ കുഞ്ഞനുജനാണ് . പലപ്പോഴും പല കാര്യങ്ങളും സംസാരിക്കുമ്പോൾ നിന്റെ മറുപടികൾ എന്നെ കൗതുകത്തിൽ ആക്കിയിട്ടുണ്ട് എന്ന് നീ അറിഞ്ഞിട്ടില്ല. നിന്നോട് സംസാരിക്കാത്ത ഒരു ദിവസം എന്തോ പൂര്ണമാകാത്ത പോലെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് .

 എന്റെ ഓരോ വാക്കുകൾക്കായി നീ വ്യഗ്രതയോടെ ഇരിക്കുമ്പോൾ .. അതിലും അക്ഷമനായിട്ടാണ് ഞാൻ നിന്റെ മറുപടിക്കായി കാത്തിരിക്കുന്നത്. അറിവിനോടുള്ള നിന്റെ ആഗ്രഹം, വസ്തുതാ പരമായ കാര്യങ്ങൾ തിരിച്ചറിയാനും പ്രെവർത്തിക്കാനും നീ കാണിക്കുന്ന മനസ്സ്.  ഉചിതമായ നിസ്സംഗത . എല്ലാം നിന്നെ എന്റെ പ്രിയപ്പെട്ടവനാക്കുന്നു.  എനിക്കറിയില്ല എന്നിൽ എന്താണ് നീ നന്മയായി കാണുന്നതെന്ന് , ഒരു അധ്യാപകനോടുള്ള ബഹുമാനമാണോ ? അതോ ഒരു ചേട്ടനോടുള്ള ഭാവുകത്വമാണോ , ഒരു കലാകാരനോടുള്ള ആരാധനയാണോ ? എന്നറിയില്ല . പക്ഷെ എന്നിരുന്നാലും എന്തോ ഒന്ന് ഇപ്പോളും നമ്മളിൽ ഒരു വ്യക്തമായ ഒരു അകലം രൂപ പെടുത്തിയിരുന്നു .
 ഒരു പക്ഷെ അത് എന്റെ ഉപബോധ മനസ്സിൽ ഞാൻ സ്വയം നിർമിച്ച ഒരു ഇഴയകാഴ്‌ചയാണ്‌ . കാരണം എന്റെ അനുഭവങ്ങൾ എന്നെ അതാണ് പഠിപ്പിച്ചത് .  സ്നേഹം കൊണ്ടോ അല്ലെങ്കിൽ സൗഹൃദം കൊണ്ടോ ഞാൻ  ഒരു പക്ഷെ നിന്നെ കൽ ഉപരി സ്നേഹിച്ചിട്ടുള്ള എന്റെ ചില സഹോദരന്മാർ ഒരൊറ്റ നിമിഷം കൊണ്ടാണ് എന്റെ വിചാരങ്ങളെ തകർത്തെറിഞ്ഞിട്ടുള്ളത്.  ഇപ്പോളും എന്റെ മനസ്സിൽ അത് മുറിവായി തന്നെ അവശേഷിക്കുന്നു. ഒരു അദ്ധ്യാപകൻ എന്ന നിലയിലും . ഒരു സഹോദരൻ എന്ന നിലയിലും എന്റെ പരാജയമാണ് അത്.  അതിനാൽ ഞാൻ ഭയക്കുന്നു ........  എന്നാലും ഞാൻ പ്രാർഥിക്കുന്നു    നീ എന്നും എന്റെ കുഞ്ഞനുജനായ് തന്നെ ഉണ്ടാവട്ടെ !

2016 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

സ്വാമി ശരണം

നാളെ മണ്ഡല കാലത്തിനു തുടക്കം ഇട്ടു കൊണ്ട് ശബരി  മല നട തുറക്കും . കാനന വാസന് ഇനി ഭക്തരുടെ പരിഭവം കേൾക്കാൻ മാത്രമേ സമയം ഉണ്ടാവു. തപസും ധ്യനോം എല്ലാം മുടങ്ങും എന്നാലും പുള്ളിക്ക് നോ പ്രോബ്ളം.
പക്ഷെ ഇനി അങ്ങോട്ട്‌ നടക്കുന്ന കാര്യങ്ങൾ എന്താണെന്ന് ചിന്തിക്കാൻ  പോലും പറ്റില്ല. ചെങ്ങന്നൂര് റെയിൽവേ സ്റെഷനിൽ നിന്നും തുടങ്ങും ഭക്തി പ്രേഹര്ഷത്തിന്റെ മല വിസര്ജനം . എന്റെ പമ്പ അശുധയാവും .
ചെങ്ങന്നൂര് അമ്മയുടെ കുളി കടവും ഭക്ത നിർവൃതിയിൽ പുണ്യമാവും . വിശുധിയും കൊണ്ട് ഒഴുകുന്നവൾ ഇനി മുതൽ ഉടുത്തുരിഞ്ഞ പാപം കൊണ്ട് ഒഴുകും. മനസിലാകാത്തത് ഒന്ന് മാത്രമാണ് സ്വാമിമാരുടെ ഉടുമുണ്ടിലാണോ അവരുടെ പാപക്കറ ഇരിക്കുന്നത് ?
പതിനെട്ടു പടിക്കും മുകളിൽ തത്വമസി എന്നും പറഞ്ഞു ഇരിക്കുന്ന ആ പുള്ളിക്കാരന് ഇതൊക്കെ  പിടിക്കുമെന്ന് കരുതിയാൽ നിങ്ങള്ക്ക് അമ്പേ തെറ്റി. ആ നദിയിലും ആ കാട്ടിലും അവിടുള്ള പക്ഷി മൃഗാതികൾക്കും നോവുന്നത് അദ്ദേഹത്തിന് ഭക്തി പ്രേഹർഷമായ് തല വഴി ഒഴിക്കാൻ സാധിക്കില്ല. അത് ഭക്തി പ്രേഹസനമായെ കാണാൻ കഴിയു. വികസനങ്ങൾ നാൾക്കു നാൾ വര്ധിക്കുന്നുണ്ട് പോലും . മനോഹരമായ ആ വനസ്ഥലിയെ ഒരു കോണ്‍ക്രീറ്റ് കാടാക്കി മാറ്റിക്കൊണ്ട് ... പമ്പയിൽ ഒരു വര്ഷത്തെ മുഴുവൻ പാപ കറ കഴുകി അടിവസ്ത്രം വരെ ഉരിഞ്ഞെരിഞ്ഞു കൊണ്ട് കുറെ ആസ്വമി മാരുടെ പള്ളി നീരാട്ട് . അതും പോരാതെ അന്നദാന പ്രഭുവിന്റെ പമ്പ സദ്യക്ക് എച്ചിൽ ഇല കൊണ്ട് പുഷ്പാഭിഷേകം. ഭക്തിയുടെ ആഴിയിൽ ഇനി ശബരി മല ഉരുകാൻ.. വെടിഒച്ചകളുടെയും ഉച്ച ഭാഷിണികളുടെയും ശരനാരവതിൽ മുങ്ങി പൊങ്ങാൻ.... ഓരോ ദിവസവും കിട്ടുന്ന കോടി വരുമാന കണക്കു പറഞ്ഞു കൊണ്ട് പത്രങ്ങളും ആഘോഷിക്കും. ഇനി പ്ലാസ്റിക് കുപ്പിയും പച്ച തീട്ടവും കൊണ്ട് ആ മല നിറയും. ചിലപ്പോളെങ്കിലും സ്വാമിക്ക് തോന്നിയിട്ടുണ്ടാവും ആ മല കേറേണ്ടിയിരുന്നില്ല എന്ന്. നാളെ മാലയിടുന്ന എന്റെ സഹോദരങ്ങളെ നിങ്ങളെങ്കിലും...................
                                                                          സ്വാമി ശരണം
                                                                                             രാഹുൽ.

ഇനി തല ഉയരത്തി നോക്കട്ടെ .

ഇപ്പോൾ എനിക്ക് തോന്നുനുണ്ട് ഇത് തന്നെയാണ് ശെരി. ഞാൻ പല തവണ പല കാരണങ്ങൾ കൊണ്ട് എന്റെ ഫേസ്ബുക്ക് ഉം വാട്സാപ്പ് ഉം ഡിലീറ്റ് ചെയ്തിട്ടുണ്ട് . അപ്പോളൊക്കെ പല വെമ്പാല  പോസ്റ്റുകളും ഡയലോഗുകളും ഒക്കെ ഇട്ടിട്ടാണ് അത് കളയുന്നത് . പിറ്റേ ദിവസം തന്നെ എല്ലാം വീണ്ടും റീ ഓപ്പൺ ചെയ്യും. ബോറടിച്ചു മടുക്കുംപോളാണ് ഇത് ചെയ്യുന്നത് . പക്ഷെ ഒരു ദിവസം ഞാൻ പോലും പ്രതീക്ഷിക്കാതെ ആണ് ഞാൻ ഇത് ഡിലീറ്റ്  ചെയ്യുന്നത്. ഇപ്പോൾ തോന്നുന്നു ഇതായിരുന്നു ശെരി. ഇപ്പോളാണ് എനിക്ക് ശെരിക്കും മനസിലായത് നമ്മുടെ യെധാര്ധ കൂട്ടുകാര് ആരൊക്കെയാണെന്ന് . ഫേസ്ബുക്കിലെ കൂട്ടുകാരും അവിടുന്ന് വാട്സാപ്പ് നമ്പർ വാങ്ങി തകര്ത് വാട്സാപ്പിംഗ് ചെയ്യുന്ന കൂട്ടുകാരും . എല്ലാം ആയിരുന്നു എന്റെ ലോകം . എന്റെ എന്നല്ല ഒരു ശരാശരി  മലയാളി യുവാക്കളുടെ ലോകം. ഫോണിലേക്ക് നോക്കി മാത്രം ഇപ്പോൾ ആര്ക്കും നേരെ നോക്കാൻ വയ്യാതായ് . തൊട്ടടുത്ത്‌ നില്ക്കുന്ന കൂട്ടുകാരനെ കാണാൻ വയ്യ പകരം എങ്ങോ ദേശത്ത്തിരിക്കുന്ന ഒരു ശബ്ദത്തിനെ അല്ലെങ്കിൽ കൊറേ മെസ്സേജിനെ , ഒരു ലൈകിനെ ഒരു പോസ്റ്റിനെ ഒക്കെയാണ് നമുക്ക് ആവശ്യം. ദാ കഴിഞ്ഞ ദിവസം എനിക്ക് കിട്ടി ഒരു അടിപൊളി റിക്വസ്റ്റ് , ഫ്രണ്ട് റിക്വസ്റ്റ് . കഷി എന്റെ ഒരു ഫേസ് ബുക്ക് ഫ്രണ്ട് ആയിരുന്നു . എന്റെ വാട്സാപ്പ് നമ്പറും ഞാൻ ഷെയർ ചെയ്തിട്ടുണ്ട് അതുകൊണ്ട് വാട്സാപ്പിലും  മെസ്സേജ് അയക്കും . ഇപ്പൊ എല്ലാം കളഞ്ഞപ്പോൾ പുള്ളിക്ക് ഒരു വഴിം ഇല്ല കോണ്ടച്റ്റ്‌ ചെയ്യാൻ , ഒടനെ വന്നു കാൾ തുറന്നങ്ങ പറഞ്ഞു നമ്മടെ ത്രിശൂർ കാരൻ ഗടി . ഡാ എനിക്ക് നിന്റെ ഫ്രണ്ട് ഷിപ്പ് വേണം. ഞാൻ വിളിക്കും .... അവൻ അങ്ങനെ . പിന്നെ നമുക്കുണ്ടല്ലോ  കൊറേ ചങ്കുകള്. ഫേസ് ബുക്കിലെ ലൈക്‌ തെണ്ടി ബ്രോസ് ചങ്കല്ല. അമ്മമാര് ദെഷ്യപെട്ടു പറയത്തില്ലേ " ഇവന് തൂറാൻ പോയാല അവൻ കൂട്ട് വേണം " ആ അമ്മാതിരി കൂട്ടുകാര് . അവന്മാര്ക്ക് പിന്നെ ഞാൻ  വാട്സാപ്പ് കളഞ്ഞാലും ഒന്നുല ഫേസ് ബുക്ക് കളഞ്ഞാലും നോ പ്രോബ്ലും . കാരണം അവർ ഓൺലൈൻ ലൂടെ അല്ല എന്നെ സ്നേഹിക്കുന്നത് .  എന്റെ പോന്നു കൂട്ടുകാരെ ഞാൻ ഈ എഴുതുന്നത്‌ ഇപ്പോൾ ഷെയർ ചെയ്യാൻ എനിക്ക് വാട്സാപ്പ് ഇല്ല ഫേസ് ബുക്കും ഇല്ല. ഇതെന്നെങ്കിലും നിങ്ങൾ കാണുവാണെങ്കിൽ ഓര്ക്കണം  ആ ഫോണിൽ നിന്ന് തല ഉയരത്തി ഒന്ന് നേരെ നോക്കണം . ഒരു ആവശ്യവും ഇല്ലാതെ ഫേസ് ബുക്കിൽ പ്രതികരിക്കാനും , അഭിപ്രായം പറയാനും  കമന്റ് ഇടാനും പോസ്ടാനും പോകുന്നതിനു മുൻപ് ഒന്ന് തല ഉയരത്തി നോക്കണം . നിന്റെ അടുത്ത് ഇരിക്കുന്നവന്റെ കാണാൻ .

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളതെല്ലാം ഞാൻ ഇപ്പോൾ പറഞ്ഞു തീര്ക്കുകയാണ് .
ഇങ്ങനെയുള്ള മെസ്സേജ് നിനക്ക് പുത്തരി അല്ല എന്നും എനിക്ക് നല്ല ബോധ്യമുണ്ട്. നെ ഓര്ക്കണം ഒരു നിമിഷം കൊണ്ട് നെ ഇട്ടെറിഞ്ഞു പോയത് ഞാൻ നിനക്ക് നല്കിയ പരിഗണന ആണ്. നിനക്ക് നല്കിയ സ്നേഹം ആണ് .
നിന്റെ പുറകെ വരുന്ന 1000 പേരില് ഒരാളായ്‌ മാറാൻ എനിക്കൊരിക്കലും താല്പര്യമില്ല. ഇപ്പോളുള്ള നിന്റെ മനം മാറ്റത്തിനും എന്താണ് കാരണം എന്ന് എനിക്ക് നന്നായി അറിയാം. നിനക്ക് പുതിയ തീീരങ്ങൽ തേടി പോവാം .. നിനക്ക് യോഗ്യമാല്ലതവരെ നിനക്ക് ഉപേക്ഷിക്കാം. പക്ഷെ ഒരു അപേക്ഷ മാത്രമേ ഉള്ളു നിന്റെ അടഞ്ഞ പുസ്തകങ്ങളിലെ താളുകൾ  പുതിയ മുഘങ്ങളെ വായിച്ചു കേൾപ്പിക്കുമ്പോൾ എന്റെ പേര് ഒരിക്കലും പറയാൻ ഇട ആവരുത്. എനിക്ക് നല്ല ഭോദ്യമുണ്ട് ഒരിക്കൽ അവരും വരുന്ന താളുകളിലെ പേരുകൾ ആണ് എന്നത്. ഒന്ന് മാത്രം നീ ഓര്ക്കണം  ഇതൊരിക്കലും നിന്നോടുള്ള കുംബ സാരമല്ല. ഏറ്റുപറച്ചിലും അല്ല.
നിനക്കുള്ള മുന്നറിയിപ്പാണ്. ആത്മാർധമായ് സവ്വ്ഹ്രിദം അല്ല നീ ആഗ്രഹിക്കുന്നത്. ആയിരുന്നെങ്കിൽ ...................... ഒരിക്കലും ഇത് നീ വായിക്കാൻ ഇട വരില്ലായിരുന്നു 

വിവാഹ വാഗ്ദാനം നല്കി എന്നെ പീഡിപ്പിച്ചു

വിവാഹ വാഗ്ദാനം നല്കി എന്നെ പീഡിപ്പിച്ചു





പല തവണ നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു വാർത്തയാണ് ഇത് അല്ലെ? ഞാനും ഇതിങ്ങനെ കേട്ടിട്ടുണ്ട് .  വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു യുവാവ്‌ അറസ്റ്റിൽ . ഈ വാർത്ത‍ കേള്ക്കുമ്പോ എനിക്കുള്ള സംശയം ഇതാണ് ഒരു പെണ്‍കുട്ടിയെ വാഗ്ദാനം നല്കി അവളുടെ സമ്മതം ഇല്ലാതെ പീഡിപ്പിക്കാൻ പറ്റുമോ? സ്വന്തം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു എന്നോ ഒരു സുപ്രഭാതത്തിൽ കാണുന്ന ഒരുത്തന്റെ വാക്കും വിശ്വസിച്ചു ഇറങ്ങി തിരിച്ചതിനു ശേഷം അവളുടെ സമ്മതതൊദു തന്നെയാണ് ഈ പറയുന്ന പീഡനം നടക്കുന്നതും അവസാനം  അബദ്ധം പറ്റിക്കഴിയുമ്പൊൽ പീഡിപ്പിച്ചു എന്ന് കേസ് കൊടുക്കുകയും ചെയ്യും.  ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും എനിക്ക് വട്ടാണ്‌ എന്ന് അല്ലെ ? പക്ഷെ ഇത് ചിന്ദിക്കെന്ദ കാര്യമാണ്.
എന്റെ സഹോദരികൾ ഇനിയെങ്കിലും ഇങ്ങനെ ഒരു അബദ്ധത്തിൽ ചെന്ന് ചാടരുത് എന്ന് കരുതിയാണ് കളിയാക്കിയനെന്കിലും ഞാൻ ഇത് പറയുന്നത്.

ഞാൻ പ്രണയത്തെ വെറുക്കുന്നു. പക്ഷെ ഞാൻ ഒരു സ്ത്രീ വിരോധി അല്ല . എന്നാൽ ഞാൻ ഒരു സ്വവര്ഗ അനുരാഗിയും അല്ല.

ഞാൻ പ്രണയത്തെ വെറുക്കുന്നു. പക്ഷെ ഞാൻ ഒരു സ്ത്രീ വിരോധി അല്ല . എന്നാൽ ഞാൻ ഒരു സ്വവര്ഗ അനുരാഗിയും അല്ല. വിശുദ്ധമായ അനുഭൂദി സ്വര്ഗീയമായ ആനന്ദം എന്നൊക്കെ പറഞ്ഞും കണ്ടും കേട്ടും വെറുത്തു പോയി. ഫെസ്ബുക്കിലും   വാട്സാപിലും ഒക്കെ ഓടിതീര്ന്ന ഒരു പൊട്ട പടമാണ്‌ പ്രണയം. മാറി മാറി വരുന്ന സിനിമകളുടെ ഡയലോഗുകൾ കടം എടുത്തു ഫോട്ടോഷോപ്പ് ചെയ്ത ഒരു പടം. അല്ലെങ്കിൽ വാട്സപ്പിന്റെ സ്റ്ററ്റസിൽ ഒതുങ്ങുന്ന നാല് വരി . ഇരുട്ടിന്റെ മറപറ്റി കാമം തീര്ക്കുന്ന കൊറേ കാമുകാൻ മാരും ...  ഒരുത്തൻനാല് മെസ്സേജ് അയച്ചാൽ പെറ്റ തള്ളെ പോലും ഇട്ടേച്ചു പോകുന്ന കൊറേ കാഞ്ചന മാല കാമുകിമാരും. അവസാനം കാമുകി റെയിൽവേട്രാക്കിലും കാമുകൻ സെൻട്രൽ ജയ്ലിലും അവരുടെ മധുര സ്വപ്‌നങ്ങൾ അയവിറക്കി അങ്ങനെ കിടക്കും. ചില സമയങ്ങളിൽ എനിക്ക് പുച്ചമാണ് തോനുന്നത്. വാർത്തകളിൽ ഇത്തരത്തിലെ സംഭവങ്ങൾ ആവർത്തിക്കുമ്പോൾ പോലും നമ്മുടെ സഹോദരിമാർ എന്ത് കൊണ്ട് ഇങ്ങനെ പിന്നെയും,?
ഏതോ ഒരു ബലിയ ഡോക്ടര് പണ്ട് പറഞ്ഞിട്ടുണ്ട് പോലും പ്രണയം ഒരു ത്രികോണം പോലെ മൂന്നു വശങ്ങൽ ഉള്ളതാണ് പോലും . പക്ഷെ അദ്ദേഹം അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആ മൂന്നു ഭിത്തികളിൽ ഒന്നില പോലും "പ്രണയം" എന്നോ "പ്രേമം" എന്നോ കണ്ടില്ല. അവിടെ ഇന്റിമസി ഉണ്ടായിരുന്നു പിന്നെ പാഷൻഉം ഒരു കമ്മിറ്റ് മെന്റും . നളന്റെയും ദമയന്റിയുദെയും പോലെയോ അല്ലെങ്കിൽ ശിവനും സതിയും പ്രേനയിച്ചപോലെയോക്കെയോ ഉള്ള കൊടും പ്രേമങ്ങൾ ലോകത്ത് എവിടെയെങ്കിലും നടക്കുന്നുണ്ടാവുമോ  ദൈവമേ?. അതോ പിസ്സ ഹട്ടിലും   ഫിലിം തിയേട്ടരിലും മാത്രം ഒതുങ്ങുമോ ആവോ? . എന്തായാലും കുറെ കറുത്ത ഷർട്ടും കാവി മുണ്ടും ഉണ്ടേൽ ആര്ക്കും ഒരു കൊച്ചു കാമുകനാകാം. പിന്നെ മേരിയെ പോലെ മുടി ഉള്ള ഒരു കൂട്ടുകാരിയോ അല്ലെങ്കിൽ മലരിനെ പോലെ ഉള്ള ഒരു ടീച്ചെർ ഉണ്ടേൽ വളരെ നല്ലത്.
ഒരു പുരുഷനും സ്ത്രീയ്ക്കും .... ക്ഷമിക്കണം.. ഒരു പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും ഇടയിൽ മാത്രമുള്ള ആാാ ഒരു ഒരു കോപ്പിലെ വികാരമാണ് പ്രെണയമെങ്കിൽ ഞാൻ പ്രണയത്തെ വെറുക്കുന്നു.

അപമാനത്തിൽ നിന്നും ഉണ്ടാകുന്ന അഭിമാനം എന്താണ് എന്ന് നീയാണ് എന്നെ പഠിപ്പിച്ചത് .

അപമാനത്തിൽ നിന്നും ഉണ്ടാകുന്ന അഭിമാനം എന്താണ് എന്ന് നീയാണ് എന്നെ പഠിപ്പിച്ചത് . എനിക്കതിനു നിന്നോട് നന്ദി ഉണ്ട് . കാരണം ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ പിന്നെയും പലപ്പോഴും ഞാൻ നിന്നെ തേടി വരുമായിരുന്നു. ഒരു മനുഷ്യൻ ആരാണ് എന്ന് തിരിച്ചറിവുണ്ടാകുന്നത് അവനുണ്ടാകുന്ന അനുഭവങ്ങളിൽ നിന്നും ആണ് . അത് കൊണ്ട് തന്നെയാണ് അനുഭവത്തെ ഗുരു എന്ന് പറയുന്നത്. ഇന്ന് നീ എനിക്ക് ആ അറിവിന്റെ പാഠങ്ങൾ പഠിപ്പിച്ചു തന്നു. ഇനി ഒരിക്കലും നിന്റെ സഹായത്തിനായി ഞാൻ വരില്ല . ഒരു പക്ഷെ സത്യമായിരിക്കും അവസ്ഥകൾ മാറി മാറി വന്നേക്കാം . പക്ഷെ വിശ്വാസം അത് എന്നും അങ്ങനെതന്നെ ആവും . അത് നശിച്ചാൽ പിന്നെ എല്ലാം നഷ്ടമാവും. ഇപ്പോൾ നിന്നിലുള്ള വിശ്വാസം നഷ്ടമായി.

അപമാനത്തിൽ നിന്നും ഉണ്ടാകുന്ന അഭിമാനം എന്താണ് എന്ന് നീയാണ് എന്നെ പഠിപ്പിച്ചത് .....