2020 ഏപ്രിൽ 5, ഞായറാഴ്‌ച

പുരി ജഢ കെട്ടി വലത്തേ ഭാഗം പുരി കുഴൽ തിരുകി ഇടത്തെ ഭാഗം

പുരി ജഢ കെട്ടി വലത്തേ ഭാഗം പുരി കുഴൽ തിരുകി ഇടത്തെ ഭാഗം മതികല ചൂടി വലത്തേ ഭാഗം മലർ നിര തിരുകി ഇടത്തെ ഭാഗം പുലിയുഴി ചാർത്തി വലത്തേ ഭാഗം പൂന്തുകിൽ ചാർത്തി ഇടത്തെ ഭാഗം കനൽ മിഴി കത്തി വലത്തേ ഭാഗം തൊടുകുറി മിന്നി ഇടത്തെ ഭാഗം ഭസ്മം ചാർത്തി വലത്തേ ഭാഗം കളഭാങ്കിതമാം ഇടത്തെ ഭാഗം താണ്ഡവ രൂപമോ വലത്തേ ഭാഗം ലാസ്യ വിലാസിതം ഇടത്തെ ഭാഗം ഭൂതഗണങ്ങൾ വലത്തേ ഭാഗം പുത്ര ഗണേശൻ ഇടത്തെ ഭാഗം വിധിതല മാല വലത്തേ ഭാഗം പുതുമണി മാലകൾ ഇടത്തെ ഭാഗം ഭുജഗ ചിലമ്പ് വലത്തേ ഭാഗം കനക ചിലമ്പ് ഇടത്തെ ഭാഗം അത്ഭുത രൂപമോ വലത്തേ ഭാഗം ഐശ്വര്യ രൂപമായ് ഇടത്തെ ഭാഗം നീലിമ ശോഭയോ വലത്തേ ഭാഗം കുംകുമ ശോഭയായ് ഇടത്തെ ഭാഗം ശൂല കാപാലി വലത്തേ ഭാഗം പാശാങ്കുശ ധരി ഇടത്തെ ഭാഗം ശങ്കര രൂപി വലത്തേ ഭാഗം ശ ങ്കരിയായി ഇടത്തെ ഭാഗം ശിവ ശിവ ശിവനെ വരികാർദ്ധം തവ തിരുമെയ് മുഴുവനും തോന്നേണം ഇപ്പോഴും ശങ്കരാ ശങ്കരീ............. തോന്നേണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ