2019 ഡിസംബർ 27, വെള്ളിയാഴ്‌ച

അമ്മെ ഭഗവതിയെ കാർത്യായനി പുള്ളുവൻ പാട്ടു വരികൾ (Pulluvan Paattu Lyrics)

അമ്മെ ഭഗവതിയെ കാർത്യായനി അംബികേ ഭദ്ര ദേവി
അന്നപൂർണേശ്വരിയെ കടാക്ഷിപ്പു നന്മ നൽകീടുവാനായ്

ആശ്രയം ആരുമില്ല, ഭഗവതി അമ്മയല്ലാതിവർക് ആരിലും നിന്റെ ശക്തി
പ്രതിഫലിച്ചാപാതകത്തിടാനായ്

ഇല്ല എനിക്ക് ശംഖ  ഇരുളകളാണെല്ലായിടത്തുമിപ്പോൾ
അമ്മയാണെന്റെ കൂടെ ഗമിപ്പതും എന്ന ബോധം ജനിപ്പു

ഈരേഴു ലോകമെല്ലാം വിളങ്ങുന്ന ഈശ്വരി നിന്റെ നാമം
ഭക്തിയോടെ ഇരുന്നു സ്തുതിക്കുന്നു നിൻ തിരു സന്നിധിയിൽ

ഉത്പന്ന മോദമോടെ വീരാളിയാൽ ഉത്തരീയം ധരിച്ച്
ഭക്തിയുള്ളൊരിലെല്ലാം  ഭദ്രേ നിനക്കൊത്തപോലുള്ള ശക്തി

ആട ഞൊറിഞ്ഞുടുത് നാല്ലംബിക ചേലോടെ പുഞ്ചിരിച്ചു
പന്നകത്തെ  എടുത്ത് അരയിലെ കിങ്ങിണി പോലെ ചാർത്തി

വാളു വലം കയ്യിലും മറുകയ്യിൽ ദാരികന്റെ തലയും
അസ്ഥിമാലാഭരണം ധരിച്ചു നീ നർത്തനമാടിടുമ്പോൾ

അസ്ഥിമാലാഭരണം ധരിച്ചുച്ച്മ്മ നർത്തനമാടുമ്പോൾ
അതലെല്ലാം അകത്തി രക്ഷിക്കുവാൻ ഇപ്പോൾ നമിച്ചുടുന്നേൻ

ശംഖ്  ചക്രം ഗഥകൾ പിടിച്ചമ്മ പൊൻപീഠം തന്നിലേറി
മായയായ്  മാറി മാറി മഹേശ്വരി ചാലവേ  ശോഭിച്ചിടും

ഭക്തർക്ക് ദാസിയായി മനോഹരി പദ്മത്തിൽ നിന്ന് കൊണ്ട്
നൃത്തം ചവിട്ടി വാഴും ജഗദീശ്വരി അംബികേ കൈ തൊഴുന്നേൻ

എത്രയും ക്രൂര വ്യാധി അകറ്റീട്ടു തത്ര വൈകാതെ വേഗം
ഇ പ്രപഞ്ചത്തിലെല്ലാം വിളങ്ങുന്ന ദുര്ഗ ദേവി നമസ്തേ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ