2019 ഡിസംബർ 27, വെള്ളിയാഴ്‌ച

കളംപാട്ട് Kalampattu Lyrics

കളംപാട്ട്
സഹൃദയർക്കായി പാട്ടിന്റെ വരികൾ (പൂർണ്ണം)

കാളി മഹാകാളി ഭദ്രകാളി ജയാ
കാളി മഹാകാളി ഭദ്രകാളി ജയാ

വരിക ദാരിക പോരുവതിനായി വളരെനാൾ പേശി അരുളിയമ്മാ താൻ
വരബലം കൊണ്ടോ മതിച്ച നിന്നുടെ വംശമൊക്കവേ മുടിപ്പണിന്ന് ഞാൻ

കുരല പേശാതെ കുറുകെ നില്ലടാ കുരളറുപ്പേന്   ഞാൻ  ഉറച്ചു ധാരിക
കയർത്ത ധാരികൻ ശിരസ്സറുത്തമ്മ തിരുമാന്ധാം കുന്നിലോ വാഴുമെന്നംബികേ

ആദിയും അന്തവും  വേദവുമാമിവളാദിയായ്  വേദത്തിന്കാതലൊളിപ്പവൾ
പൂവമ്പൻ വെന്തൊരു  കണ്ണിൽ പിറന്നവൾ  ശൂലം കപാലങ്ങൾ കയ്യിൽ ധരിപ്പവൾ
മാതിർക്കോ മന്മഥ വീരനും നാല്വര്ക്കും മാനിക്കും വല്ലഭൻ ചാത്തനും ചേർവാടും
ആദിയായ് നിൽക്കുന്ന തിരുമാന്ധാം കുന്നിലോ ആളും കനൽകണ്ണിൽ തോന്നിക്കൊള്ളേണമേ

അത്തികൊത്തണ എന്തിരുമേനിമേൽ ആറുമമ്പിളി ചൂടിനെ ശങ്കരൻ
നൃത്തമാടിയ നേരം കനൽകണ്ണിൽ നിർമ്മലമായ് ജനിച്ചൊരു കാളി
പത്ത് ദിക്കിലുമൊത്തിളകുന്നവൾ  പാരിൽ നിൽക്ക ഭയങ്കരി നേർവ്വോടു
അത്തൽ ചേർത്തസുരൻ തല കൊയ്യ്വവൾ  തിരുമാന്ധാം കുന്നിലൊ  വാഴുമെൻനംബികേ

വളഞ്ഞ വാളും വട്ടക ശൂലവും അറുത്ത ധാരികൻ തലയുമായ് ചെന്ന്
അരക്കൻ കോഴിയും കരുത്ത കൊച്ചനും അറുത്ത് കാഴ്ചയായി കരത്തിൽ വായ്പ്പവൾ
നിരക്കെ വച്ചുള്ള മധുകുടങ്ങളിൽ നിറയെ പൂജകൊണ്ടിരിക്കും 'അമ്മ തൻ
അടുത്ത മങ്കമാർ ആറുപേരും ചേർന്ന് തിരുമാന്ധം  കുന്നിന്റെ വാഴുമെന്നംബികേ

ഒരാന വളർക്കമ്പി കാതിലിടുന്നവൾ ഭൂതങ്ങളോടും കൂടിയാടി കളിപ്പവൾ
മാരാരി തിരുകണ്ണിലൂടെ പിറന്നവൻ മഹദേവനുലകന്റെ മലേ ചെന്നുറപ്പവൾ
ധാരികൻ കുടൽ മാല മാറിലണിഞ്ഞവൾ ദാഹിച്ച കുരുതിയെ കോരികുടിപ്പവൾ
നാടൊക്കെ പരിപാലിച്ചിരിക്കുമെന്നമ്മ താൻ തിരുമാന്ധാം കുന്നിലോ വിളങ്ങും ഭൈരവിയെ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ