നിന്നെ കുറിച്ച് ഞാൻ ഇതാ നാല് വാക്ക് പറയാൻ പോകുന്നു എന്ന ആമുഖത്തോടെയായിരിരിക്കും ചിലപ്പോൾ നീ ഇത് വായിക്കുന്നത്. കാരണം പറയരുത് എന്ന് കരുതിയിട്ടും നിന്നോട് ഞാൻ അത് പറഞ്ഞു പോയതാണ് . നീ എനിക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ടവനാണ് . നീ എന്റെ കുഞ്ഞനുജനാണ് . പലപ്പോഴും പല കാര്യങ്ങളും സംസാരിക്കുമ്പോൾ നിന്റെ മറുപടികൾ എന്നെ കൗതുകത്തിൽ ആക്കിയിട്ടുണ്ട് എന്ന് നീ അറിഞ്ഞിട്ടില്ല. നിന്നോട് സംസാരിക്കാത്ത ഒരു ദിവസം എന്തോ പൂര്ണമാകാത്ത പോലെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് .
എന്റെ ഓരോ വാക്കുകൾക്കായി നീ വ്യഗ്രതയോടെ ഇരിക്കുമ്പോൾ .. അതിലും അക്ഷമനായിട്ടാണ് ഞാൻ നിന്റെ മറുപടിക്കായി കാത്തിരിക്കുന്നത്. അറിവിനോടുള്ള നിന്റെ ആഗ്രഹം, വസ്തുതാ പരമായ കാര്യങ്ങൾ തിരിച്ചറിയാനും പ്രെവർത്തിക്കാനും നീ കാണിക്കുന്ന മനസ്സ്. ഉചിതമായ നിസ്സംഗത . എല്ലാം നിന്നെ എന്റെ പ്രിയപ്പെട്ടവനാക്കുന്നു. എനിക്കറിയില്ല എന്നിൽ എന്താണ് നീ നന്മയായി കാണുന്നതെന്ന് , ഒരു അധ്യാപകനോടുള്ള ബഹുമാനമാണോ ? അതോ ഒരു ചേട്ടനോടുള്ള ഭാവുകത്വമാണോ , ഒരു കലാകാരനോടുള്ള ആരാധനയാണോ ? എന്നറിയില്ല . പക്ഷെ എന്നിരുന്നാലും എന്തോ ഒന്ന് ഇപ്പോളും നമ്മളിൽ ഒരു വ്യക്തമായ ഒരു അകലം രൂപ പെടുത്തിയിരുന്നു .
ഒരു പക്ഷെ അത് എന്റെ ഉപബോധ മനസ്സിൽ ഞാൻ സ്വയം നിർമിച്ച ഒരു ഇഴയകാഴ്ചയാണ് . കാരണം എന്റെ അനുഭവങ്ങൾ എന്നെ അതാണ് പഠിപ്പിച്ചത് . സ്നേഹം കൊണ്ടോ അല്ലെങ്കിൽ സൗഹൃദം കൊണ്ടോ ഞാൻ ഒരു പക്ഷെ നിന്നെ കൽ ഉപരി സ്നേഹിച്ചിട്ടുള്ള എന്റെ ചില സഹോദരന്മാർ ഒരൊറ്റ നിമിഷം കൊണ്ടാണ് എന്റെ വിചാരങ്ങളെ തകർത്തെറിഞ്ഞിട്ടുള്ളത്. ഇപ്പോളും എന്റെ മനസ്സിൽ അത് മുറിവായി തന്നെ അവശേഷിക്കുന്നു. ഒരു അദ്ധ്യാപകൻ എന്ന നിലയിലും . ഒരു സഹോദരൻ എന്ന നിലയിലും എന്റെ പരാജയമാണ് അത്. അതിനാൽ ഞാൻ ഭയക്കുന്നു ........ എന്നാലും ഞാൻ പ്രാർഥിക്കുന്നു നീ എന്നും എന്റെ കുഞ്ഞനുജനായ് തന്നെ ഉണ്ടാവട്ടെ !

Ennal ithezhuthiyathinu ardhamillathe aay pokunnu
മറുപടിഇല്ലാതാക്കൂ