അപമാനത്തിൽ നിന്നും ഉണ്ടാകുന്ന അഭിമാനം എന്താണ് എന്ന് നീയാണ് എന്നെ പഠിപ്പിച്ചത് . എനിക്കതിനു നിന്നോട് നന്ദി ഉണ്ട് . കാരണം ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ പിന്നെയും പലപ്പോഴും ഞാൻ നിന്നെ തേടി വരുമായിരുന്നു. ഒരു മനുഷ്യൻ ആരാണ് എന്ന് തിരിച്ചറിവുണ്ടാകുന്നത് അവനുണ്ടാകുന്ന അനുഭവങ്ങളിൽ നിന്നും ആണ് . അത് കൊണ്ട് തന്നെയാണ് അനുഭവത്തെ ഗുരു എന്ന് പറയുന്നത്. ഇന്ന് നീ എനിക്ക് ആ അറിവിന്റെ പാഠങ്ങൾ പഠിപ്പിച്ചു തന്നു. ഇനി ഒരിക്കലും നിന്റെ സഹായത്തിനായി ഞാൻ വരില്ല . ഒരു പക്ഷെ സത്യമായിരിക്കും അവസ്ഥകൾ മാറി മാറി വന്നേക്കാം . പക്ഷെ വിശ്വാസം അത് എന്നും അങ്ങനെതന്നെ ആവും . അത് നശിച്ചാൽ പിന്നെ എല്ലാം നഷ്ടമാവും. ഇപ്പോൾ നിന്നിലുള്ള വിശ്വാസം നഷ്ടമായി.
അപമാനത്തിൽ നിന്നും ഉണ്ടാകുന്ന അഭിമാനം എന്താണ് എന്ന് നീയാണ് എന്നെ പഠിപ്പിച്ചത് .....
അപമാനത്തിൽ നിന്നും ഉണ്ടാകുന്ന അഭിമാനം എന്താണ് എന്ന് നീയാണ് എന്നെ പഠിപ്പിച്ചത് .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ