നാളെ മണ്ഡല കാലത്തിനു തുടക്കം ഇട്ടു കൊണ്ട് ശബരി മല നട തുറക്കും . കാനന വാസന് ഇനി ഭക്തരുടെ പരിഭവം കേൾക്കാൻ മാത്രമേ സമയം ഉണ്ടാവു. തപസും ധ്യനോം എല്ലാം മുടങ്ങും എന്നാലും പുള്ളിക്ക് നോ പ്രോബ്ളം.
പക്ഷെ ഇനി അങ്ങോട്ട് നടക്കുന്ന കാര്യങ്ങൾ എന്താണെന്ന് ചിന്തിക്കാൻ പോലും പറ്റില്ല. ചെങ്ങന്നൂര്‍ റെയിൽവേ സ്റെഷനിൽ നിന്നും തുടങ്ങും ഭക്തി പ്രേഹര്ഷത്തിന്റെ മല വിസര്‍ജനം . എന്റെ പമ്പ അശുധയാവും .
ചെങ്ങന്നൂര്‍ അമ്മയുടെ കുളി കടവും ഭക്ത നിർവൃതിയിൽ പുണ്യമാവും . വിശുധിയും കൊണ്ട് ഒഴുകുന്നവൾ ഇനി മുതൽ ഉടുത്തുരിഞ്ഞ പാപം കൊണ്ട് ഒഴുകും. മനസിലാകാത്തത് ഒന്ന് മാത്രമാണ് സ്വാമിമാരുടെ ഉടുമുണ്ടിലാണോ അവരുടെ പാപക്കറ ഇരിക്കുന്നത് ?
പതിനെട്ടു പടിക്കും മുകളിൽ തത്വമസി എന്നും പറഞ്ഞു ഇരിക്കുന്ന ആ പുള്ളിക്കാരന് ഇതൊക്കെ പിടിക്കുമെന്ന് കരുതിയാൽ നിങ്ങള്‍ക്ക് അമ്പേ തെറ്റി. ആ നദിയിലും ആ കാട്ടിലും അവിടുള്ള പക്ഷി മൃഗാതികൾക്കും നോവുന്നത് അദ്ദേഹത്തിന് ഭക്തി പ്രേഹർഷമായ് തല വഴി ഒഴിക്കാൻ സാധിക്കില്ല. അത് ഭക്തി പ്രേഹസനമായെ കാണാൻ കഴിയു. വികസനങ്ങൾ നാൾക്കു നാൾ വര്‍ധിക്കുന്നുണ്ട് പോലും . മനോഹരമായ ആ വനസ്ഥലിയെ ഒരു കോണ്‍ക്രീറ്റ് കാടാക്കി മാറ്റിക്കൊണ്ട് ... പമ്പയിൽ ഒരു വര്‍ഷത്തെ മുഴുവൻ പാപ കറ കഴുകി അടിവസ്ത്രം വരെ ഉരിഞ്ഞെരിഞ്ഞു കൊണ്ട് കുറെ ആസ്വമി മാരുടെ പള്ളി നീരാട്ട് . അതും പോരാതെ അന്നദാന പ്രഭുവിന്റെ പമ്പ സദ്യക്ക് എച്ചിൽ ഇല കൊണ്ട് പുഷ്പാഭിഷേകം. ഭക്തിയുടെ ആഴിയിൽ ഇനി ശബരി മല ഉരുകാൻ.. വെടിഒച്ചകളുടെയും ഉച്ച ഭാഷിണികളുടെയും ശരനാരവതിൽ മുങ്ങി പൊങ്ങാൻ.... ഓരോ ദിവസവും കിട്ടുന്ന കോടി വരുമാന കണക്കു പറഞ്ഞു കൊണ്ട് പത്രങ്ങളും ആഘോഷിക്കും. ഇനി പ്ലാസ്റിക് കുപ്പിയും പച്ച തീട്ടവും കൊണ്ട് ആ മല നിറയും. ചിലപ്പോളെങ്കിലും സ്വാമിക്ക് തോന്നിയിട്ടുണ്ടാവും ആ മല കേറേണ്ടിയിരുന്നില്ല എന്ന്. നാളെ മാലയിടുന്ന എന്റെ സഹോദരങ്ങളെ നിങ്ങളെങ്കിലും...................
സ്വാമി ശരണം
രാഹുൽ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ