ഇപ്പോൾ എനിക്ക് തോന്നുനുണ്ട് ഇത് തന്നെയാണ് ശെരി. ഞാൻ പല തവണ പല കാരണങ്ങൾ കൊണ്ട് എന്റെ ഫേസ്ബുക്ക് ഉം വാട്സാപ്പ് ഉം ഡിലീറ്റ് ചെയ്തിട്ടുണ്ട് . അപ്പോളൊക്കെ പല വെമ്പാല പോസ്റ്റുകളും ഡയലോഗുകളും ഒക്കെ ഇട്ടിട്ടാണ് അത് കളയുന്നത് . പിറ്റേ ദിവസം തന്നെ എല്ലാം വീണ്ടും റീ ഓപ്പൺ ചെയ്യും. ബോറടിച്ചു മടുക്കുംപോളാണ് ഇത് ചെയ്യുന്നത് . പക്ഷെ ഒരു ദിവസം ഞാൻ പോലും പ്രതീക്ഷിക്കാതെ ആണ് ഞാൻ ഇത് ഡിലീറ്റ് ചെയ്യുന്നത്. ഇപ്പോൾ തോന്നുന്നു ഇതായിരുന്നു ശെരി. ഇപ്പോളാണ് എനിക്ക് ശെരിക്കും മനസിലായത് നമ്മുടെ യെധാര്ധ കൂട്ടുകാര്‍ ആരൊക്കെയാണെന്ന് . ഫേസ്ബുക്കിലെ കൂട്ടുകാരും അവിടുന്ന് വാട്സാപ്പ് നമ്പർ വാങ്ങി തകര്ത് വാട്സാപ്പിംഗ് ചെയ്യുന്ന കൂട്ടുകാരും . എല്ലാം ആയിരുന്നു എന്റെ ലോകം . എന്റെ എന്നല്ല ഒരു ശരാശരി മലയാളി യുവാക്കളുടെ ലോകം. ഫോണിലേക്ക് നോക്കി മാത്രം ഇപ്പോൾ ആര്‍ക്കും നേരെ നോക്കാൻ വയ്യാതായ് . തൊട്ടടുത്ത് നില്ക്കുന്ന കൂട്ടുകാരനെ കാണാൻ വയ്യ പകരം എങ്ങോ ദേശത്ത്തിരിക്കുന്ന ഒരു ശബ്ദത്തിനെ അല്ലെങ്കിൽ കൊറേ മെസ്സേജിനെ , ഒരു ലൈകിനെ ഒരു പോസ്റ്റിനെ ഒക്കെയാണ് നമുക്ക് ആവശ്യം. ദാ കഴിഞ്ഞ ദിവസം എനിക്ക് കിട്ടി ഒരു അടിപൊളി റിക്വസ്റ്റ് , ഫ്രണ്ട് റിക്വസ്റ്റ് . കഷി എന്റെ ഒരു ഫേസ് ബുക്ക് ഫ്രണ്ട് ആയിരുന്നു . എന്റെ വാട്സാപ്പ് നമ്പറും ഞാൻ ഷെയർ ചെയ്തിട്ടുണ്ട് അതുകൊണ്ട് വാട്സാപ്പിലും മെസ്സേജ് അയക്കും . ഇപ്പൊ എല്ലാം കളഞ്ഞപ്പോൾ പുള്ളിക്ക് ഒരു വഴിം ഇല്ല കോണ്ടച്റ്റ് ചെയ്യാൻ , ഒടനെ വന്നു കാൾ തുറന്നങ്ങ പറഞ്ഞു നമ്മടെ ത്രിശൂർ കാരൻ ഗടി . ഡാ എനിക്ക് നിന്റെ ഫ്രണ്ട് ഷിപ്പ് വേണം. ഞാൻ വിളിക്കും .... അവൻ അങ്ങനെ . പിന്നെ നമുക്കുണ്ടല്ലോ കൊറേ ചങ്കുകള്‍. ഫേസ് ബുക്കിലെ ലൈക് തെണ്ടി ബ്രോസ് ചങ്കല്ല. അമ്മമാര്‍ ദെഷ്യപെട്ടു പറയത്തില്ലേ " ഇവന് തൂറാൻ പോയാല അവൻ കൂട്ട് വേണം " ആ അമ്മാതിരി കൂട്ടുകാര്‍ . അവന്മാര്ക്ക് പിന്നെ ഞാൻ വാട്സാപ്പ് കളഞ്ഞാലും ഒന്നുല ഫേസ് ബുക്ക് കളഞ്ഞാലും നോ പ്രോബ്ലും . കാരണം അവർ ഓൺലൈൻ ലൂടെ അല്ല എന്നെ സ്നേഹിക്കുന്നത് . എന്റെ പോന്നു കൂട്ടുകാരെ ഞാൻ ഈ എഴുതുന്നത് ഇപ്പോൾ ഷെയർ ചെയ്യാൻ എനിക്ക് വാട്സാപ്പ് ഇല്ല ഫേസ് ബുക്കും ഇല്ല. ഇതെന്നെങ്കിലും നിങ്ങൾ കാണുവാണെങ്കിൽ ഓര്‍ക്കണം ആ ഫോണിൽ നിന്ന് തല ഉയരത്തി ഒന്ന് നേരെ നോക്കണം . ഒരു ആവശ്യവും ഇല്ലാതെ ഫേസ് ബുക്കിൽ പ്രതികരിക്കാനും , അഭിപ്രായം പറയാനും കമന്റ് ഇടാനും പോസ്ടാനും പോകുന്നതിനു മുൻപ് ഒന്ന് തല ഉയരത്തി നോക്കണം . നിന്റെ അടുത്ത് ഇരിക്കുന്നവന്റെ കാണാൻ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ