2020 ഏപ്രിൽ 5, ഞായറാഴ്‌ച

പുരി ജഢ കെട്ടി വലത്തേ ഭാഗം പുരി കുഴൽ തിരുകി ഇടത്തെ ഭാഗം

പുരി ജഢ കെട്ടി വലത്തേ ഭാഗം പുരി കുഴൽ തിരുകി ഇടത്തെ ഭാഗം മതികല ചൂടി വലത്തേ ഭാഗം മലർ നിര തിരുകി ഇടത്തെ ഭാഗം പുലിയുഴി ചാർത്തി വലത്തേ ഭാഗം പൂന്തുകിൽ ചാർത്തി ഇടത്തെ ഭാഗം കനൽ മിഴി കത്തി വലത്തേ ഭാഗം തൊടുകുറി മിന്നി ഇടത്തെ ഭാഗം ഭസ്മം ചാർത്തി വലത്തേ ഭാഗം കളഭാങ്കിതമാം ഇടത്തെ ഭാഗം താണ്ഡവ രൂപമോ വലത്തേ ഭാഗം ലാസ്യ വിലാസിതം ഇടത്തെ ഭാഗം ഭൂതഗണങ്ങൾ വലത്തേ ഭാഗം പുത്ര ഗണേശൻ ഇടത്തെ ഭാഗം വിധിതല മാല വലത്തേ ഭാഗം പുതുമണി മാലകൾ ഇടത്തെ ഭാഗം ഭുജഗ ചിലമ്പ് വലത്തേ ഭാഗം കനക ചിലമ്പ് ഇടത്തെ ഭാഗം അത്ഭുത രൂപമോ വലത്തേ ഭാഗം ഐശ്വര്യ രൂപമായ് ഇടത്തെ ഭാഗം നീലിമ ശോഭയോ വലത്തേ ഭാഗം കുംകുമ ശോഭയായ് ഇടത്തെ ഭാഗം ശൂല കാപാലി വലത്തേ ഭാഗം പാശാങ്കുശ ധരി ഇടത്തെ ഭാഗം ശങ്കര രൂപി വലത്തേ ഭാഗം ശ ങ്കരിയായി ഇടത്തെ ഭാഗം ശിവ ശിവ ശിവനെ വരികാർദ്ധം തവ തിരുമെയ് മുഴുവനും തോന്നേണം ഇപ്പോഴും ശങ്കരാ ശങ്കരീ............. തോന്നേണം

2019 ഡിസംബർ 27, വെള്ളിയാഴ്‌ച

കളംപാട്ട് Kalampattu Lyrics

കളംപാട്ട്
സഹൃദയർക്കായി പാട്ടിന്റെ വരികൾ (പൂർണ്ണം)

കാളി മഹാകാളി ഭദ്രകാളി ജയാ
കാളി മഹാകാളി ഭദ്രകാളി ജയാ

വരിക ദാരിക പോരുവതിനായി വളരെനാൾ പേശി അരുളിയമ്മാ താൻ
വരബലം കൊണ്ടോ മതിച്ച നിന്നുടെ വംശമൊക്കവേ മുടിപ്പണിന്ന് ഞാൻ

കുരല പേശാതെ കുറുകെ നില്ലടാ കുരളറുപ്പേന്   ഞാൻ  ഉറച്ചു ധാരിക
കയർത്ത ധാരികൻ ശിരസ്സറുത്തമ്മ തിരുമാന്ധാം കുന്നിലോ വാഴുമെന്നംബികേ

ആദിയും അന്തവും  വേദവുമാമിവളാദിയായ്  വേദത്തിന്കാതലൊളിപ്പവൾ
പൂവമ്പൻ വെന്തൊരു  കണ്ണിൽ പിറന്നവൾ  ശൂലം കപാലങ്ങൾ കയ്യിൽ ധരിപ്പവൾ
മാതിർക്കോ മന്മഥ വീരനും നാല്വര്ക്കും മാനിക്കും വല്ലഭൻ ചാത്തനും ചേർവാടും
ആദിയായ് നിൽക്കുന്ന തിരുമാന്ധാം കുന്നിലോ ആളും കനൽകണ്ണിൽ തോന്നിക്കൊള്ളേണമേ

അത്തികൊത്തണ എന്തിരുമേനിമേൽ ആറുമമ്പിളി ചൂടിനെ ശങ്കരൻ
നൃത്തമാടിയ നേരം കനൽകണ്ണിൽ നിർമ്മലമായ് ജനിച്ചൊരു കാളി
പത്ത് ദിക്കിലുമൊത്തിളകുന്നവൾ  പാരിൽ നിൽക്ക ഭയങ്കരി നേർവ്വോടു
അത്തൽ ചേർത്തസുരൻ തല കൊയ്യ്വവൾ  തിരുമാന്ധാം കുന്നിലൊ  വാഴുമെൻനംബികേ

വളഞ്ഞ വാളും വട്ടക ശൂലവും അറുത്ത ധാരികൻ തലയുമായ് ചെന്ന്
അരക്കൻ കോഴിയും കരുത്ത കൊച്ചനും അറുത്ത് കാഴ്ചയായി കരത്തിൽ വായ്പ്പവൾ
നിരക്കെ വച്ചുള്ള മധുകുടങ്ങളിൽ നിറയെ പൂജകൊണ്ടിരിക്കും 'അമ്മ തൻ
അടുത്ത മങ്കമാർ ആറുപേരും ചേർന്ന് തിരുമാന്ധം  കുന്നിന്റെ വാഴുമെന്നംബികേ

ഒരാന വളർക്കമ്പി കാതിലിടുന്നവൾ ഭൂതങ്ങളോടും കൂടിയാടി കളിപ്പവൾ
മാരാരി തിരുകണ്ണിലൂടെ പിറന്നവൻ മഹദേവനുലകന്റെ മലേ ചെന്നുറപ്പവൾ
ധാരികൻ കുടൽ മാല മാറിലണിഞ്ഞവൾ ദാഹിച്ച കുരുതിയെ കോരികുടിപ്പവൾ
നാടൊക്കെ പരിപാലിച്ചിരിക്കുമെന്നമ്മ താൻ തിരുമാന്ധാം കുന്നിലോ വിളങ്ങും ഭൈരവിയെ !

അമ്മെ ഭഗവതിയെ കാർത്യായനി പുള്ളുവൻ പാട്ടു വരികൾ (Pulluvan Paattu Lyrics)

അമ്മെ ഭഗവതിയെ കാർത്യായനി അംബികേ ഭദ്ര ദേവി
അന്നപൂർണേശ്വരിയെ കടാക്ഷിപ്പു നന്മ നൽകീടുവാനായ്

ആശ്രയം ആരുമില്ല, ഭഗവതി അമ്മയല്ലാതിവർക് ആരിലും നിന്റെ ശക്തി
പ്രതിഫലിച്ചാപാതകത്തിടാനായ്

ഇല്ല എനിക്ക് ശംഖ  ഇരുളകളാണെല്ലായിടത്തുമിപ്പോൾ
അമ്മയാണെന്റെ കൂടെ ഗമിപ്പതും എന്ന ബോധം ജനിപ്പു

ഈരേഴു ലോകമെല്ലാം വിളങ്ങുന്ന ഈശ്വരി നിന്റെ നാമം
ഭക്തിയോടെ ഇരുന്നു സ്തുതിക്കുന്നു നിൻ തിരു സന്നിധിയിൽ

ഉത്പന്ന മോദമോടെ വീരാളിയാൽ ഉത്തരീയം ധരിച്ച്
ഭക്തിയുള്ളൊരിലെല്ലാം  ഭദ്രേ നിനക്കൊത്തപോലുള്ള ശക്തി

ആട ഞൊറിഞ്ഞുടുത് നാല്ലംബിക ചേലോടെ പുഞ്ചിരിച്ചു
പന്നകത്തെ  എടുത്ത് അരയിലെ കിങ്ങിണി പോലെ ചാർത്തി

വാളു വലം കയ്യിലും മറുകയ്യിൽ ദാരികന്റെ തലയും
അസ്ഥിമാലാഭരണം ധരിച്ചു നീ നർത്തനമാടിടുമ്പോൾ

അസ്ഥിമാലാഭരണം ധരിച്ചുച്ച്മ്മ നർത്തനമാടുമ്പോൾ
അതലെല്ലാം അകത്തി രക്ഷിക്കുവാൻ ഇപ്പോൾ നമിച്ചുടുന്നേൻ

ശംഖ്  ചക്രം ഗഥകൾ പിടിച്ചമ്മ പൊൻപീഠം തന്നിലേറി
മായയായ്  മാറി മാറി മഹേശ്വരി ചാലവേ  ശോഭിച്ചിടും

ഭക്തർക്ക് ദാസിയായി മനോഹരി പദ്മത്തിൽ നിന്ന് കൊണ്ട്
നൃത്തം ചവിട്ടി വാഴും ജഗദീശ്വരി അംബികേ കൈ തൊഴുന്നേൻ

എത്രയും ക്രൂര വ്യാധി അകറ്റീട്ടു തത്ര വൈകാതെ വേഗം
ഇ പ്രപഞ്ചത്തിലെല്ലാം വിളങ്ങുന്ന ദുര്ഗ ദേവി നമസ്തേ 

രാസയ്യയ്യോ രാജ രാസയ്യയ്യാരോ രാജ കുമാരക RASAYYAYYARO LYRICS

സഹൃദയർക്കായ് പാട്ടിലെ വരികൾ (പൂർണമല്ല)
വരിക വരിക പോരുവതിനായി - ഭദ്രകാളി കളം  പാട്ടിലെ വരികൾ ആണ് അത് ചേർക്കുന്നില്ല
(രേഖപ്പെടുത്താത്ത തുളു നാടൻപാട്ടാണ്‌ എന്ന് അറിയുകയുണ്ടായി വരികൾ യാഥാർത്ഥമാകണമെന്നില്ല)
പരമാവധി അക്ഷര പിശക് തിരുത്താൻ ശ്രെമിച്ചിട്ടുണ്ട്.

രാസയ്യയ്യോ രാജ രാസയ്യയ്യാരോ  രാജ കുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ  രാജ കുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ  രാജ കുമാരക

ഇല്ലിമുല്ലോം കാരകമുള്ളൊമ് ശേശംഭഗവമ്മ നരകത്തോവ്വോവ്വോ വോ
ഇല്ലിമുല്ലോം നാരകമുള്ളൊമ് ശേശംഭഗവമ്മ നരകത്തോവ്വോവ്വോ വോ
രാസയ്യയ്യോ രാജ രാസയ്യയ്യാരോ  രാജ കുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ  രാജ കുമാരക

കുത്തുള്ളു കുളകുതിരിയാണോ ലാരില്ലി ല്ലീനിമ താരിക നന്നന്ന നിന്നെന്ന നീളെ
കുത്തുള്ളു കുളകുതിരിയാണോ ലാരില്ലി ലീനെ
ആ ആ
കുത്തുള്ളു കുളകുതിരിയാണോലാരില്ലി ല്ലീനിമ താരിക നന്നന്ന നിന്നെന്ന നീളെ
കുത്തുള്ളു കുളകുതിരിയാണോലാരില്ലി ലീനെ

ദേശം താഴോ രാജ ദേശം താഴഴോ രാജകുമാരക
ദേശം താഴോ രാജ ദേശം താഴഴോ രാജകുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ  രാജ കുമാരക

നല്ലതാലോടിവാനരകലോഡിവ നാരത ഹ ഹ
നല്ലതാലോടിവാനരകലോഡിവ നാരത ഹേ ഹേ
താനാരോ വോ വോ വോ കണ്ണേ താനാരാരോ വോ വോ വോ കണ്ണേ
താനാരോ വോ വോ വോ കണ്ണേ താനാരോ വോ വോ വോ വോ കണ്ണേ

മല്ലികേ കേക്കുക നല്ല ശേഷം ഭഗവമ്മ നരക തോ വോ വോ വോ
മല്ലികേ കേക്കുക നല്ല ശേഷം ഭഗവമ്മ നരക തോ വോ വോ വോ
ദേശം താഴോ രാജ ദേശം താഴഴോ രാജകുമാരക
ദേശം താഴോ രാജ ദേശം താഴഴോ രാജകുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ  രാജ കുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ  രാജ കുമാരക

മഹാദേവ മനോഹര മഹാമന്ത്രാധിപ പ്രഭോ Mahadeva Manohara Lyrics

സഹൃദയരായ ശ്രോതാക്കൾക്ക് വേണ്ടി പൂർണമായ വരികൾ

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണയ്താരം
പ്രണതോസ്മി സദാശിവം

മഹാദേവ മനോഹര മഹാമന്ത്രാധിപ  പ്രഭോ
മഹാമായാ ഭഗവതി പ്രിയാ നിന്നെ തൊഴുന്നേൻ

എരിക്കും കൂവളത്തില ഇതൾ മാല ധരിച്ചും കൊണ്ടിരിക്കുന്ന
കൊണ്ടിരിക്കും ശങ്കര  പ്രഭോ ഇതാ ഇന്ന് തൊഴുന്നേൻ
ഹരേ ദേവ മഹാദേവ സദാശിവ തൊഴുന്നേൻ മഹാശൈലാദിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ

പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രികളെ ചേർത്ത് പരമഗംഭീരമാക്കും
പടുത്വമേറും നല്ല പുലിത്തോലും മരവുരി ഉടുത്തണിനിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ.
ഹരേ ദേവ മഹാദേവ സദാശിവ തൊഴുന്നേൻ മഹാശൈലാദിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ

സഹസ്ര കോടികൾ ചേർന്ന് നമഃശിവായ മന്ത്രത്തെ നടക്കൽ നിന്നിതാ കൂപ്പി സ്തുതിച്ചുകൊണ്ടിര്പ്പു
,സമസ്താപരാധവും ക്ഷമിച്ചുകൊണ്ടാകത്തുള്ളോരിരുട്ടിനെ അകറ്റുവാൻ ഇതാ ഇന്ന് തൊഴുന്നേൻ

ഹരേ ദേവ മഹാദേവ സദാശിവ തൊഴുന്നേൻ മഹാശൈലാദിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ
മഹാമന്ത്രാധിപ നിന്നെ ഇതാ ഇന്ന് തൊഴുന്നേൻ
മഹാമായ ഭഗവതി പ്രിയ നിന്നെ തൊഴുന്നേൻ

2018 നവംബർ 12, തിങ്കളാഴ്‌ച

കാലമാം വനത്തിലന്ത കോലമാമരത്തിന് മീത് (സുബ്രമണ്യ ഭാരതിയാർ)

കാലമാം വനത്തിലന്ത കോലമാമരത്തിന് മീത് "കാളി ശക്തി"എൻട്ര പെയർ കൊണ്ട് 
ഹ്രീംകാരമിട്ടുലകുമൊരു  വണ്ട്.

കഴൽ കാലും വിഴി നീല അണ്ണ മൂലഅത്ത്വാകളിന്നും 
കാൽകലാരുട്ടായതിന്‌ കണ്ട്,
മറൈ കാണുമൊന്നി മോറുരൈത്താൻ പണ്ട്

മേലുമാകി കീഴുമാകി  വേരുളാദിശയുമാകി(2)
വിണ്ണും മണ്ണുമാനസക്തി വെള്ളം 
ഇന്ത വിന്തയെല്ലാം മാങ്കതിസൈ കള്ളം

പഴ വേദമയദനുമുള്ള നാദമായ് വിളങ്കുമിന്തവീരശക്തി വെള്ളം വീഴും പള്ളം.
ആക വീണ്ടുമിത്തമെന്റ്‌ട്രെ  നോടായ് ഉള്ളം 

ആദിയാം സിവനുമിവൻ സോതിയാന ശക്തി ഉന്തൻ
അങ്കും ഇങ്കും എങ്കുമുളവാകും 
ഒൺട്ര യാകിനാൻ ഉലകനൈന്തും സാകും 

അവയൺട്രിയോർ പൊരുളുമല്ലയ് അൻട്രിഒൻട്രൂമില്ലൈ 
ഇത് യാന്തിടൈയുയരാമെല്ലാം പോകും 
ഇന്ത അറിവ് താൻ പരമ ജ്ഞാനമാകും 

നീതിയാ മര സു സൈവ നിധികൾ പല കോടി തുയ്പർ
നീണ്ട കാലം വാഴ്വ് തരൈ മീത് 
യെന്ത നെരിയുമിത്, വർ നിനയ്ന്ത പോത് 

അന്ത നിത്ത മുത്ത സുത്ത  ബുദ്ധ സത്ത പേരും കാളി പദ
ഈഴ ലടൈന്തർകിലെയോർ തീക്ക്
എൻട്ര  നേർമയ് വേദം സൊല്ലും വഴി ഇത്

2017 ഏപ്രിൽ 26, ബുധനാഴ്‌ച

ശ്രീചക്രം

ദയവു ചെയ്തു മുഴുവൻ വായിക്കണം
ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടപ്പോൾ ഞാനും അത് വിശ്വസിച്ചില്ല. കാരണം നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല അത്  അമേരിക്കയിലെ ഒറിഗോൺ മരുഭൂമിയിൽ കണ്ടെത്തിയ ഒരു പ്രെചണ്ഡ ശ്രീചക്രം ആയിരുന്നു വിഷയം. അത് ഒരു  കെട്ടുകഥ ആയിട്ടോ ഫോട്ടോഷോപ്പ് മാജിക് ആയോ ആണ് ഞാനും കരുതിയത് പക്ഷെ ഞാൻ അതിനെപ്പറ്റി കൂടുതൽ നെറ്റിൽ സേർച്ച് ചെയ്തപ്പോളാണ് അതിനെപ്പറ്റി കൂടുതൽ അറിഞ്ഞത് . സത്യമായ തന്നെയാണ് എനിക്കും തോന്നുന്നത് വ്യക്തമായ വിഡിയോയും ചിത്രങ്ങളും USA യുടെ നാഷണൽ ഗാർഡ്‌സ് എടുത്തു വാർത്ത പുറത്തു വിട്ടതാണ് . അവർ എടുത്ത ആകാശ ദൃശ്യങ്ങൾ 8KGW എന്ന ചാനെൽ പുറത്തു വിട്ടതാണ് (Portland breaking news ) 1990 ഇൽ ആണ് സംഭവം കണ്ടെത്തുന്നത് . അതിനെപ്പറ്റി ഒരു വാർത്ത വന്നപ്പോൾ അത് നമ്മൾ ഫോട്ടോഷോപ്പ് ആയി പരിഹസിച്ചു . പക്ഷെ നമ്മൾ ഭാരതീയരുടെ അഭിമാനമാണ് അമേരിക്കൻ മരുഭൂമിയിൽ വരച്ചിട്ടിരിക്കുന്നത്. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ വേർതിരിവില്ലാതെ ഭാരതീയൻ എന്ന രീതിയിൽ ഈ പോസ്റ്റ് വായിച്ചു സത്യം സ്വയം അറിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഷെയർ ചെയ്യുക . മഹാത്മാക്കളായുള്ള
 നമ്മുടെ ഭാരതീയ ഋഷിവര്യന്മാർ കണ്ടെത്തിയ നിഗൂഢമായ "ശ്രീചക്രം"  എന്ന മഹാത്ഭുതത്തെ അറിയാൻ ശ്രെമിക്കുക . അഭിമാനിക്കുക .. ഒരു ഭാരതീയൻ എന്ന നിലയിൽ  തന്നെ .ഇതിനെ സംബന്ധിക്കുന്ന ലിങ്കുകളും ചിത്രങ്ങളും ഞാൻ ഷെയർ ചെയ്യുന്നു .  ദയവു ചെയ്തു ഷെയർ ചെയ്യുക.
ഭാരതാംബ ജയിക്കട്ടെ !

-രാഹുൽ

ഗൂഗിൾ മാപ്പിൽ ഒറിഗോൺ ശ്രീചക്രം കാണാൻ സാധിക്കുന്ന ലിങ്ക് ഷെയർ ചെയ്യുന്നു

https://www.google.com/maps/d/viewer?mid=1TG7j8j_pdbLZzG7iFgXzS53nZUQ&hl=en_US&ll=42.73701967680756%2C-118.31237373495293&z=20
വീഡിയോ https://www.youtube.com/watch?v=6hFniHGO-ഇ൦

1990 ഇൽ ആണ് അത് കണ്ടെത്തിയത് അപ്ഡേറ്റഡ് ആയ ഗൂഗിൾ ഇൽ മാപ്പിൽ അത് കണ്ടെത്താൻ ബുദ്ധിമുട്ടാണ്

 NBC ന്യൂസ് പുറത്തു വിട്ട വീഡിയോ കാണാം  https://www.youtube.com/watch?v=6hFniHGO-I0

2016 ഒക്‌ടോബർ 29, ശനിയാഴ്‌ച

ഭജ ഗോവിന്ദം !

നിന്നെ കുറിച്ച് ഞാൻ ഇതാ നാല് വാക്ക് പറയാൻ പോകുന്നു എന്ന ആമുഖത്തോടെയായിരിരിക്കും ചിലപ്പോൾ നീ ഇത് വായിക്കുന്നത്. കാരണം പറയരുത് എന്ന് കരുതിയിട്ടും നിന്നോട് ഞാൻ അത് പറഞ്ഞു പോയതാണ് . നീ എനിക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ടവനാണ് . നീ എന്റെ കുഞ്ഞനുജനാണ് . പലപ്പോഴും പല കാര്യങ്ങളും സംസാരിക്കുമ്പോൾ നിന്റെ മറുപടികൾ എന്നെ കൗതുകത്തിൽ ആക്കിയിട്ടുണ്ട് എന്ന് നീ അറിഞ്ഞിട്ടില്ല. നിന്നോട് സംസാരിക്കാത്ത ഒരു ദിവസം എന്തോ പൂര്ണമാകാത്ത പോലെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് .

 എന്റെ ഓരോ വാക്കുകൾക്കായി നീ വ്യഗ്രതയോടെ ഇരിക്കുമ്പോൾ .. അതിലും അക്ഷമനായിട്ടാണ് ഞാൻ നിന്റെ മറുപടിക്കായി കാത്തിരിക്കുന്നത്. അറിവിനോടുള്ള നിന്റെ ആഗ്രഹം, വസ്തുതാ പരമായ കാര്യങ്ങൾ തിരിച്ചറിയാനും പ്രെവർത്തിക്കാനും നീ കാണിക്കുന്ന മനസ്സ്.  ഉചിതമായ നിസ്സംഗത . എല്ലാം നിന്നെ എന്റെ പ്രിയപ്പെട്ടവനാക്കുന്നു.  എനിക്കറിയില്ല എന്നിൽ എന്താണ് നീ നന്മയായി കാണുന്നതെന്ന് , ഒരു അധ്യാപകനോടുള്ള ബഹുമാനമാണോ ? അതോ ഒരു ചേട്ടനോടുള്ള ഭാവുകത്വമാണോ , ഒരു കലാകാരനോടുള്ള ആരാധനയാണോ ? എന്നറിയില്ല . പക്ഷെ എന്നിരുന്നാലും എന്തോ ഒന്ന് ഇപ്പോളും നമ്മളിൽ ഒരു വ്യക്തമായ ഒരു അകലം രൂപ പെടുത്തിയിരുന്നു .
 ഒരു പക്ഷെ അത് എന്റെ ഉപബോധ മനസ്സിൽ ഞാൻ സ്വയം നിർമിച്ച ഒരു ഇഴയകാഴ്‌ചയാണ്‌ . കാരണം എന്റെ അനുഭവങ്ങൾ എന്നെ അതാണ് പഠിപ്പിച്ചത് .  സ്നേഹം കൊണ്ടോ അല്ലെങ്കിൽ സൗഹൃദം കൊണ്ടോ ഞാൻ  ഒരു പക്ഷെ നിന്നെ കൽ ഉപരി സ്നേഹിച്ചിട്ടുള്ള എന്റെ ചില സഹോദരന്മാർ ഒരൊറ്റ നിമിഷം കൊണ്ടാണ് എന്റെ വിചാരങ്ങളെ തകർത്തെറിഞ്ഞിട്ടുള്ളത്.  ഇപ്പോളും എന്റെ മനസ്സിൽ അത് മുറിവായി തന്നെ അവശേഷിക്കുന്നു. ഒരു അദ്ധ്യാപകൻ എന്ന നിലയിലും . ഒരു സഹോദരൻ എന്ന നിലയിലും എന്റെ പരാജയമാണ് അത്.  അതിനാൽ ഞാൻ ഭയക്കുന്നു ........  എന്നാലും ഞാൻ പ്രാർഥിക്കുന്നു    നീ എന്നും എന്റെ കുഞ്ഞനുജനായ് തന്നെ ഉണ്ടാവട്ടെ !

2016 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

സ്വാമി ശരണം

നാളെ മണ്ഡല കാലത്തിനു തുടക്കം ഇട്ടു കൊണ്ട് ശബരി  മല നട തുറക്കും . കാനന വാസന് ഇനി ഭക്തരുടെ പരിഭവം കേൾക്കാൻ മാത്രമേ സമയം ഉണ്ടാവു. തപസും ധ്യനോം എല്ലാം മുടങ്ങും എന്നാലും പുള്ളിക്ക് നോ പ്രോബ്ളം.
പക്ഷെ ഇനി അങ്ങോട്ട്‌ നടക്കുന്ന കാര്യങ്ങൾ എന്താണെന്ന് ചിന്തിക്കാൻ  പോലും പറ്റില്ല. ചെങ്ങന്നൂര് റെയിൽവേ സ്റെഷനിൽ നിന്നും തുടങ്ങും ഭക്തി പ്രേഹര്ഷത്തിന്റെ മല വിസര്ജനം . എന്റെ പമ്പ അശുധയാവും .
ചെങ്ങന്നൂര് അമ്മയുടെ കുളി കടവും ഭക്ത നിർവൃതിയിൽ പുണ്യമാവും . വിശുധിയും കൊണ്ട് ഒഴുകുന്നവൾ ഇനി മുതൽ ഉടുത്തുരിഞ്ഞ പാപം കൊണ്ട് ഒഴുകും. മനസിലാകാത്തത് ഒന്ന് മാത്രമാണ് സ്വാമിമാരുടെ ഉടുമുണ്ടിലാണോ അവരുടെ പാപക്കറ ഇരിക്കുന്നത് ?
പതിനെട്ടു പടിക്കും മുകളിൽ തത്വമസി എന്നും പറഞ്ഞു ഇരിക്കുന്ന ആ പുള്ളിക്കാരന് ഇതൊക്കെ  പിടിക്കുമെന്ന് കരുതിയാൽ നിങ്ങള്ക്ക് അമ്പേ തെറ്റി. ആ നദിയിലും ആ കാട്ടിലും അവിടുള്ള പക്ഷി മൃഗാതികൾക്കും നോവുന്നത് അദ്ദേഹത്തിന് ഭക്തി പ്രേഹർഷമായ് തല വഴി ഒഴിക്കാൻ സാധിക്കില്ല. അത് ഭക്തി പ്രേഹസനമായെ കാണാൻ കഴിയു. വികസനങ്ങൾ നാൾക്കു നാൾ വര്ധിക്കുന്നുണ്ട് പോലും . മനോഹരമായ ആ വനസ്ഥലിയെ ഒരു കോണ്‍ക്രീറ്റ് കാടാക്കി മാറ്റിക്കൊണ്ട് ... പമ്പയിൽ ഒരു വര്ഷത്തെ മുഴുവൻ പാപ കറ കഴുകി അടിവസ്ത്രം വരെ ഉരിഞ്ഞെരിഞ്ഞു കൊണ്ട് കുറെ ആസ്വമി മാരുടെ പള്ളി നീരാട്ട് . അതും പോരാതെ അന്നദാന പ്രഭുവിന്റെ പമ്പ സദ്യക്ക് എച്ചിൽ ഇല കൊണ്ട് പുഷ്പാഭിഷേകം. ഭക്തിയുടെ ആഴിയിൽ ഇനി ശബരി മല ഉരുകാൻ.. വെടിഒച്ചകളുടെയും ഉച്ച ഭാഷിണികളുടെയും ശരനാരവതിൽ മുങ്ങി പൊങ്ങാൻ.... ഓരോ ദിവസവും കിട്ടുന്ന കോടി വരുമാന കണക്കു പറഞ്ഞു കൊണ്ട് പത്രങ്ങളും ആഘോഷിക്കും. ഇനി പ്ലാസ്റിക് കുപ്പിയും പച്ച തീട്ടവും കൊണ്ട് ആ മല നിറയും. ചിലപ്പോളെങ്കിലും സ്വാമിക്ക് തോന്നിയിട്ടുണ്ടാവും ആ മല കേറേണ്ടിയിരുന്നില്ല എന്ന്. നാളെ മാലയിടുന്ന എന്റെ സഹോദരങ്ങളെ നിങ്ങളെങ്കിലും...................
                                                                          സ്വാമി ശരണം
                                                                                             രാഹുൽ.

ഇനി തല ഉയരത്തി നോക്കട്ടെ .

ഇപ്പോൾ എനിക്ക് തോന്നുനുണ്ട് ഇത് തന്നെയാണ് ശെരി. ഞാൻ പല തവണ പല കാരണങ്ങൾ കൊണ്ട് എന്റെ ഫേസ്ബുക്ക് ഉം വാട്സാപ്പ് ഉം ഡിലീറ്റ് ചെയ്തിട്ടുണ്ട് . അപ്പോളൊക്കെ പല വെമ്പാല  പോസ്റ്റുകളും ഡയലോഗുകളും ഒക്കെ ഇട്ടിട്ടാണ് അത് കളയുന്നത് . പിറ്റേ ദിവസം തന്നെ എല്ലാം വീണ്ടും റീ ഓപ്പൺ ചെയ്യും. ബോറടിച്ചു മടുക്കുംപോളാണ് ഇത് ചെയ്യുന്നത് . പക്ഷെ ഒരു ദിവസം ഞാൻ പോലും പ്രതീക്ഷിക്കാതെ ആണ് ഞാൻ ഇത് ഡിലീറ്റ്  ചെയ്യുന്നത്. ഇപ്പോൾ തോന്നുന്നു ഇതായിരുന്നു ശെരി. ഇപ്പോളാണ് എനിക്ക് ശെരിക്കും മനസിലായത് നമ്മുടെ യെധാര്ധ കൂട്ടുകാര് ആരൊക്കെയാണെന്ന് . ഫേസ്ബുക്കിലെ കൂട്ടുകാരും അവിടുന്ന് വാട്സാപ്പ് നമ്പർ വാങ്ങി തകര്ത് വാട്സാപ്പിംഗ് ചെയ്യുന്ന കൂട്ടുകാരും . എല്ലാം ആയിരുന്നു എന്റെ ലോകം . എന്റെ എന്നല്ല ഒരു ശരാശരി  മലയാളി യുവാക്കളുടെ ലോകം. ഫോണിലേക്ക് നോക്കി മാത്രം ഇപ്പോൾ ആര്ക്കും നേരെ നോക്കാൻ വയ്യാതായ് . തൊട്ടടുത്ത്‌ നില്ക്കുന്ന കൂട്ടുകാരനെ കാണാൻ വയ്യ പകരം എങ്ങോ ദേശത്ത്തിരിക്കുന്ന ഒരു ശബ്ദത്തിനെ അല്ലെങ്കിൽ കൊറേ മെസ്സേജിനെ , ഒരു ലൈകിനെ ഒരു പോസ്റ്റിനെ ഒക്കെയാണ് നമുക്ക് ആവശ്യം. ദാ കഴിഞ്ഞ ദിവസം എനിക്ക് കിട്ടി ഒരു അടിപൊളി റിക്വസ്റ്റ് , ഫ്രണ്ട് റിക്വസ്റ്റ് . കഷി എന്റെ ഒരു ഫേസ് ബുക്ക് ഫ്രണ്ട് ആയിരുന്നു . എന്റെ വാട്സാപ്പ് നമ്പറും ഞാൻ ഷെയർ ചെയ്തിട്ടുണ്ട് അതുകൊണ്ട് വാട്സാപ്പിലും  മെസ്സേജ് അയക്കും . ഇപ്പൊ എല്ലാം കളഞ്ഞപ്പോൾ പുള്ളിക്ക് ഒരു വഴിം ഇല്ല കോണ്ടച്റ്റ്‌ ചെയ്യാൻ , ഒടനെ വന്നു കാൾ തുറന്നങ്ങ പറഞ്ഞു നമ്മടെ ത്രിശൂർ കാരൻ ഗടി . ഡാ എനിക്ക് നിന്റെ ഫ്രണ്ട് ഷിപ്പ് വേണം. ഞാൻ വിളിക്കും .... അവൻ അങ്ങനെ . പിന്നെ നമുക്കുണ്ടല്ലോ  കൊറേ ചങ്കുകള്. ഫേസ് ബുക്കിലെ ലൈക്‌ തെണ്ടി ബ്രോസ് ചങ്കല്ല. അമ്മമാര് ദെഷ്യപെട്ടു പറയത്തില്ലേ " ഇവന് തൂറാൻ പോയാല അവൻ കൂട്ട് വേണം " ആ അമ്മാതിരി കൂട്ടുകാര് . അവന്മാര്ക്ക് പിന്നെ ഞാൻ  വാട്സാപ്പ് കളഞ്ഞാലും ഒന്നുല ഫേസ് ബുക്ക് കളഞ്ഞാലും നോ പ്രോബ്ലും . കാരണം അവർ ഓൺലൈൻ ലൂടെ അല്ല എന്നെ സ്നേഹിക്കുന്നത് .  എന്റെ പോന്നു കൂട്ടുകാരെ ഞാൻ ഈ എഴുതുന്നത്‌ ഇപ്പോൾ ഷെയർ ചെയ്യാൻ എനിക്ക് വാട്സാപ്പ് ഇല്ല ഫേസ് ബുക്കും ഇല്ല. ഇതെന്നെങ്കിലും നിങ്ങൾ കാണുവാണെങ്കിൽ ഓര്ക്കണം  ആ ഫോണിൽ നിന്ന് തല ഉയരത്തി ഒന്ന് നേരെ നോക്കണം . ഒരു ആവശ്യവും ഇല്ലാതെ ഫേസ് ബുക്കിൽ പ്രതികരിക്കാനും , അഭിപ്രായം പറയാനും  കമന്റ് ഇടാനും പോസ്ടാനും പോകുന്നതിനു മുൻപ് ഒന്ന് തല ഉയരത്തി നോക്കണം . നിന്റെ അടുത്ത് ഇരിക്കുന്നവന്റെ കാണാൻ .

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളതെല്ലാം ഞാൻ ഇപ്പോൾ പറഞ്ഞു തീര്ക്കുകയാണ് .
ഇങ്ങനെയുള്ള മെസ്സേജ് നിനക്ക് പുത്തരി അല്ല എന്നും എനിക്ക് നല്ല ബോധ്യമുണ്ട്. നെ ഓര്ക്കണം ഒരു നിമിഷം കൊണ്ട് നെ ഇട്ടെറിഞ്ഞു പോയത് ഞാൻ നിനക്ക് നല്കിയ പരിഗണന ആണ്. നിനക്ക് നല്കിയ സ്നേഹം ആണ് .
നിന്റെ പുറകെ വരുന്ന 1000 പേരില് ഒരാളായ്‌ മാറാൻ എനിക്കൊരിക്കലും താല്പര്യമില്ല. ഇപ്പോളുള്ള നിന്റെ മനം മാറ്റത്തിനും എന്താണ് കാരണം എന്ന് എനിക്ക് നന്നായി അറിയാം. നിനക്ക് പുതിയ തീീരങ്ങൽ തേടി പോവാം .. നിനക്ക് യോഗ്യമാല്ലതവരെ നിനക്ക് ഉപേക്ഷിക്കാം. പക്ഷെ ഒരു അപേക്ഷ മാത്രമേ ഉള്ളു നിന്റെ അടഞ്ഞ പുസ്തകങ്ങളിലെ താളുകൾ  പുതിയ മുഘങ്ങളെ വായിച്ചു കേൾപ്പിക്കുമ്പോൾ എന്റെ പേര് ഒരിക്കലും പറയാൻ ഇട ആവരുത്. എനിക്ക് നല്ല ഭോദ്യമുണ്ട് ഒരിക്കൽ അവരും വരുന്ന താളുകളിലെ പേരുകൾ ആണ് എന്നത്. ഒന്ന് മാത്രം നീ ഓര്ക്കണം  ഇതൊരിക്കലും നിന്നോടുള്ള കുംബ സാരമല്ല. ഏറ്റുപറച്ചിലും അല്ല.
നിനക്കുള്ള മുന്നറിയിപ്പാണ്. ആത്മാർധമായ് സവ്വ്ഹ്രിദം അല്ല നീ ആഗ്രഹിക്കുന്നത്. ആയിരുന്നെങ്കിൽ ...................... ഒരിക്കലും ഇത് നീ വായിക്കാൻ ഇട വരില്ലായിരുന്നു 

വിവാഹ വാഗ്ദാനം നല്കി എന്നെ പീഡിപ്പിച്ചു

വിവാഹ വാഗ്ദാനം നല്കി എന്നെ പീഡിപ്പിച്ചു





പല തവണ നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു വാർത്തയാണ് ഇത് അല്ലെ? ഞാനും ഇതിങ്ങനെ കേട്ടിട്ടുണ്ട് .  വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു യുവാവ്‌ അറസ്റ്റിൽ . ഈ വാർത്ത‍ കേള്ക്കുമ്പോ എനിക്കുള്ള സംശയം ഇതാണ് ഒരു പെണ്‍കുട്ടിയെ വാഗ്ദാനം നല്കി അവളുടെ സമ്മതം ഇല്ലാതെ പീഡിപ്പിക്കാൻ പറ്റുമോ? സ്വന്തം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു എന്നോ ഒരു സുപ്രഭാതത്തിൽ കാണുന്ന ഒരുത്തന്റെ വാക്കും വിശ്വസിച്ചു ഇറങ്ങി തിരിച്ചതിനു ശേഷം അവളുടെ സമ്മതതൊദു തന്നെയാണ് ഈ പറയുന്ന പീഡനം നടക്കുന്നതും അവസാനം  അബദ്ധം പറ്റിക്കഴിയുമ്പൊൽ പീഡിപ്പിച്ചു എന്ന് കേസ് കൊടുക്കുകയും ചെയ്യും.  ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും എനിക്ക് വട്ടാണ്‌ എന്ന് അല്ലെ ? പക്ഷെ ഇത് ചിന്ദിക്കെന്ദ കാര്യമാണ്.
എന്റെ സഹോദരികൾ ഇനിയെങ്കിലും ഇങ്ങനെ ഒരു അബദ്ധത്തിൽ ചെന്ന് ചാടരുത് എന്ന് കരുതിയാണ് കളിയാക്കിയനെന്കിലും ഞാൻ ഇത് പറയുന്നത്.

ഞാൻ പ്രണയത്തെ വെറുക്കുന്നു. പക്ഷെ ഞാൻ ഒരു സ്ത്രീ വിരോധി അല്ല . എന്നാൽ ഞാൻ ഒരു സ്വവര്ഗ അനുരാഗിയും അല്ല.

ഞാൻ പ്രണയത്തെ വെറുക്കുന്നു. പക്ഷെ ഞാൻ ഒരു സ്ത്രീ വിരോധി അല്ല . എന്നാൽ ഞാൻ ഒരു സ്വവര്ഗ അനുരാഗിയും അല്ല. വിശുദ്ധമായ അനുഭൂദി സ്വര്ഗീയമായ ആനന്ദം എന്നൊക്കെ പറഞ്ഞും കണ്ടും കേട്ടും വെറുത്തു പോയി. ഫെസ്ബുക്കിലും   വാട്സാപിലും ഒക്കെ ഓടിതീര്ന്ന ഒരു പൊട്ട പടമാണ്‌ പ്രണയം. മാറി മാറി വരുന്ന സിനിമകളുടെ ഡയലോഗുകൾ കടം എടുത്തു ഫോട്ടോഷോപ്പ് ചെയ്ത ഒരു പടം. അല്ലെങ്കിൽ വാട്സപ്പിന്റെ സ്റ്ററ്റസിൽ ഒതുങ്ങുന്ന നാല് വരി . ഇരുട്ടിന്റെ മറപറ്റി കാമം തീര്ക്കുന്ന കൊറേ കാമുകാൻ മാരും ...  ഒരുത്തൻനാല് മെസ്സേജ് അയച്ചാൽ പെറ്റ തള്ളെ പോലും ഇട്ടേച്ചു പോകുന്ന കൊറേ കാഞ്ചന മാല കാമുകിമാരും. അവസാനം കാമുകി റെയിൽവേട്രാക്കിലും കാമുകൻ സെൻട്രൽ ജയ്ലിലും അവരുടെ മധുര സ്വപ്‌നങ്ങൾ അയവിറക്കി അങ്ങനെ കിടക്കും. ചില സമയങ്ങളിൽ എനിക്ക് പുച്ചമാണ് തോനുന്നത്. വാർത്തകളിൽ ഇത്തരത്തിലെ സംഭവങ്ങൾ ആവർത്തിക്കുമ്പോൾ പോലും നമ്മുടെ സഹോദരിമാർ എന്ത് കൊണ്ട് ഇങ്ങനെ പിന്നെയും,?
ഏതോ ഒരു ബലിയ ഡോക്ടര് പണ്ട് പറഞ്ഞിട്ടുണ്ട് പോലും പ്രണയം ഒരു ത്രികോണം പോലെ മൂന്നു വശങ്ങൽ ഉള്ളതാണ് പോലും . പക്ഷെ അദ്ദേഹം അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആ മൂന്നു ഭിത്തികളിൽ ഒന്നില പോലും "പ്രണയം" എന്നോ "പ്രേമം" എന്നോ കണ്ടില്ല. അവിടെ ഇന്റിമസി ഉണ്ടായിരുന്നു പിന്നെ പാഷൻഉം ഒരു കമ്മിറ്റ് മെന്റും . നളന്റെയും ദമയന്റിയുദെയും പോലെയോ അല്ലെങ്കിൽ ശിവനും സതിയും പ്രേനയിച്ചപോലെയോക്കെയോ ഉള്ള കൊടും പ്രേമങ്ങൾ ലോകത്ത് എവിടെയെങ്കിലും നടക്കുന്നുണ്ടാവുമോ  ദൈവമേ?. അതോ പിസ്സ ഹട്ടിലും   ഫിലിം തിയേട്ടരിലും മാത്രം ഒതുങ്ങുമോ ആവോ? . എന്തായാലും കുറെ കറുത്ത ഷർട്ടും കാവി മുണ്ടും ഉണ്ടേൽ ആര്ക്കും ഒരു കൊച്ചു കാമുകനാകാം. പിന്നെ മേരിയെ പോലെ മുടി ഉള്ള ഒരു കൂട്ടുകാരിയോ അല്ലെങ്കിൽ മലരിനെ പോലെ ഉള്ള ഒരു ടീച്ചെർ ഉണ്ടേൽ വളരെ നല്ലത്.
ഒരു പുരുഷനും സ്ത്രീയ്ക്കും .... ക്ഷമിക്കണം.. ഒരു പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും ഇടയിൽ മാത്രമുള്ള ആാാ ഒരു ഒരു കോപ്പിലെ വികാരമാണ് പ്രെണയമെങ്കിൽ ഞാൻ പ്രണയത്തെ വെറുക്കുന്നു.

അപമാനത്തിൽ നിന്നും ഉണ്ടാകുന്ന അഭിമാനം എന്താണ് എന്ന് നീയാണ് എന്നെ പഠിപ്പിച്ചത് .

അപമാനത്തിൽ നിന്നും ഉണ്ടാകുന്ന അഭിമാനം എന്താണ് എന്ന് നീയാണ് എന്നെ പഠിപ്പിച്ചത് . എനിക്കതിനു നിന്നോട് നന്ദി ഉണ്ട് . കാരണം ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ പിന്നെയും പലപ്പോഴും ഞാൻ നിന്നെ തേടി വരുമായിരുന്നു. ഒരു മനുഷ്യൻ ആരാണ് എന്ന് തിരിച്ചറിവുണ്ടാകുന്നത് അവനുണ്ടാകുന്ന അനുഭവങ്ങളിൽ നിന്നും ആണ് . അത് കൊണ്ട് തന്നെയാണ് അനുഭവത്തെ ഗുരു എന്ന് പറയുന്നത്. ഇന്ന് നീ എനിക്ക് ആ അറിവിന്റെ പാഠങ്ങൾ പഠിപ്പിച്ചു തന്നു. ഇനി ഒരിക്കലും നിന്റെ സഹായത്തിനായി ഞാൻ വരില്ല . ഒരു പക്ഷെ സത്യമായിരിക്കും അവസ്ഥകൾ മാറി മാറി വന്നേക്കാം . പക്ഷെ വിശ്വാസം അത് എന്നും അങ്ങനെതന്നെ ആവും . അത് നശിച്ചാൽ പിന്നെ എല്ലാം നഷ്ടമാവും. ഇപ്പോൾ നിന്നിലുള്ള വിശ്വാസം നഷ്ടമായി.

അപമാനത്തിൽ നിന്നും ഉണ്ടാകുന്ന അഭിമാനം എന്താണ് എന്ന് നീയാണ് എന്നെ പഠിപ്പിച്ചത് .....

2015 നവംബർ 14, ശനിയാഴ്‌ച

ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ഓരോരുത്തരും അവരുടെ ഭാവിയെ പറ്റിഎങ്ങനെയാണു കരുതുന്നത് എന്നാണ്. ബാല്യകാലം മുതൽ തന്നെ നമുക്ക് ഓരോ സ്വപ്‌നങ്ങൾ ഉണ്ടാവും. മിക്കവാറും ഡോക്ടറോ എന്ജിനിയരോ ആവാൻ ആകും ആഗ്രഹം. പിന്നെ വലുതാകുമ്പോ ഓരോ പുതിയ ആഗ്രഹങ്ങൾ ആവും. എന്നാൽ ഒരു പ്ലേസ് ടൂ തലം എത്തുമ്പോൾ അത് കഴിഞ്ഞു എന്ത് എടുക്കണം എന്ന് ആലോചന തുടങ്ങും. ഒന്നുകിൽ ഡിഗ്രീ അല്ലെങ്കിൽ ബി ടെക് . അത് മാത്രമാണ് ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസ ശാഘകൽ എന്ന് തോന്നി പോകും. ഇതൊക്കെ പഠിച്ചാലും ഒന്നുമാകാതെ ഇങ്ങനെ നടക്കുകയും ചെയ്യും .  എന്തു കൊണ്ടാണ് ഇത് ഇങ്ങനെ നടക്കുന്നത് എന്ന് എപ്പോളും ഞാൻ ചിന്തിക്കുന്നതാണ്. ഓരോ കുട്ടികളുടെയും സ്വപ്നങ്ങള്ക്ക് മുകളിൽ അവരുടെ രക്ഷിതാക്കളുടെ ആഗ്രഹങ്ങളും പിടിവാശികളും നിഴൽവീഴ്ത്തും. അവര്ക്ക് ആകാൻ പറ്റാതെ പോയത് അവരുടെ മക്കളിലൂടെ സാദിക്കാനുള്ള അവരുടെ ഒരു സ്നേഹമുള്ള വാശി. പക്ഷെ ജീവിതം മുഴുവൻ അവനെ മാറ്റി മറിക്കുന്ന ഒരു തീരുമാനമാണ് അതെന്നു അവർ തിരിച്ചറിയാതെ പോകുന്നത് എന്തുകൊന്ടെന്നാണ് എനിക്ക് മനസിലാകാത്തത്. അവരെ നിങ്ങളാകാൻ വിടാതെ അവരെ അവർ ആകാൻ വിടുന്നതല്ലേ നല്ലത്. ജോലി ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണു. എന്നാൽ ജോലി ചെയ്താണ് ജീവിക്കുന്നതെന്നും, ഒരു ബോധം ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഓരോ ദിവസവും സ്വയം ശപിചു  കൊണ്ട് ജോലിക്ക് പോകുന്നതിനേക്കാൾ എത്രയോ നല്ലതാണു സന്തോഷത്തോടു കൂടി പോകുന്നതും മനസ് നിറഞ്ഞു ജോലി എടുക്കുന്നതും.
മന സുഖം ഇല്ലാതെ ജീവിതം നീറി തള്ളി നീക്കുന്നതിനെക്കാൾ എത്രയോ നല്ലതാണു ഇത്. ഇനിയെങ്കിലും എന്റെ പ്രിയപ്പെട്ട രക്ഷിതാക്കളെ എന്റെ കൊച്ചു സുഹൃത്തുക്കളെ അവർ ആകാൻ അനുവദിക്കു... നാളെകൾ അവർക്കുള്ളതാണ്‌